Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepika Chikhalia

സാ​യ് പ​ല്ല​വി​ക്ക് സീ​ത​യാ​കാ​ൻ ക​ഴി​യു​മോ? രാ​മാ​യ​ണം കാ​സ്റ്റിം​ഗി​നെ​തി​രെ ദീ​പി​ക ചി​ഖാ​ലി​യ  

നി​തേ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യ രാ​മാ​യ​ണ​ത്തി​ന്‍റെ കാ​സ്റ്റിം​ഗി​നെ​ക്കു​റി​ച്ച് വി​മ​ർ​ശ​ന​വു​മാ​യി ന​ടി ദീ​പി​ക ചി​ഖാ​ലി​യ.

ര​ൺ​ബീ​ർ ക​പൂ​റും സാ​യ് പ​ല്ല​വി​യും രാ​മ​നും സീ​ത​യു​മാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ഇ​തി​ൽ സാ​യ്പ​ല്ല​വി സീ​ത​യാ​യി മാ​റാ​ൻ യോ​ജി​ച്ച​താ​ണോ​യെ​ന്ന ചോ​ദ്യ​വു​മാ​യാ​ണ് അ​വ​രെ​ത്തി​യ​ത്.

യ​ഥാ​ർ​ഥ രാ​മാ​യ​ണ​ത്തി​ലെ സീ​ത​യു​ടേ​ത് ചു​രു​ണ്ട മു​ടി​യ​ല്ലെ​ന്നും സാ​യ് പ​ല്ല​വി ആ ​വേ​ഷ​ത്തി​ന് യോ​ജി​ച്ച​താ​ണോ എ​ന്ന് സി​നി​മ റി​ലീ​സാ​യ​തി​ന് ശേ​ഷ​മേ പ​റ​യാ​ൻ ക​ഴി​യൂ എ​ന്നും അ​വ​ർ പ​റ​ഞ്ഞു.

‘വെ​റൈ​റ്റി ഇ​ന്ത്യ’​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് ദീ​പി​ക സാ​യ് പ​ല്ല​വി സീ​ത​യാ​യി എ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. സാ​യ് പ​ല്ല​വി​യു​ടെ  അ​ഭി​ന​യ​ത്തെ പ്ര​ശം​സി​ച്ച ദീ​പി​ക, സാ​യ് പ​ല്ല​വി സീ​ത​യാ​യി എ​ത്തു​ന്ന​ത് എ​ങ്ങ​നെ​യി​രി​ക്കും എ​ന്ന് അ​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ തു​ള​സീ​ദാ​സി​ന്‍റെ രാ​മാ​യ​ണ​ത്തി​ലെ സീ​ത​യെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വ​ർ​ണ​ന​യു​ണ്ടെ​ന്നും സാ​യ് പ​ല്ല​വി അ​തി​ന് യോ​ജി​ച്ച​താ​ണോ എ​ന്നു സം​ശ​യ​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സി​നി​മ ഇ​റ​ങ്ങു​ന്ന​തി​ന് മു​ൻ​പ് താ​ൻ വി​മ​ർ​ശി​ക്കു​ന്നി​ല്ലെ​ന്നും ദീ​പി​ക കൂ​ട്ടി​ച്ചേ​ർ​ത്തു. 

‘ഞാ​ൻ സാ​യ് പ​ല്ല​വി​യു​ടെ സി​നി​മ​ക​ൾ ക​ണ്ടി​ട്ടു. മി​ക​ച്ച അ​ഭി​നേ​ത്രി​യാ​ണ് അ​വ​ർ. പ​ക്ഷേ, സീ​ത​യാ​യി സാ​യ് പ​ല്ല​വി എ​ങ്ങ​നെ​യു​ണ്ടാ​കും എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. സി​നി​മ റി​ലീ​സാ​യാ​ൽ മാ​ത്ര​മേ അ​തു മ​ന​സി​ലാ​കൂ. തു​ള​സീ​ദാ​സി​ന്‍റെ രാ​മാ​യ​ണ​ത്തി​ലെ സീ​ത​യ്ക്ക് ബ​ദാം ക​ണ്ണു​ക​ളും ന​ല്ല ഉ​യ​ര​വും നീ​ണ്ട മു​ടി​യും ന​ല്ല നി​റ​വും ഉ​ള്ള​താ​ണ്. രാ​മാ​ന​ന്ദ സാ​ഗ​ർ ഏ​തു സീ​ത​യെ​യാ​ണോ അ​ന്വേ​ഷി​ച്ച​ത് അ​താ​ണ് എ​ന്നി​ൽ ക​ണ്ട​ത്. രാ​മാ​യ​ണ​ത്തി​ലേ സീ​താ​ദേ​വി​ക്ക് ചു​രു​ണ്ട മു​ടി​യി​ഴ​ക​ളു​മ​ല്ല’ ദീ​പി​ക പ​റ​ഞ്ഞു.

രാ​വ​ണ​ൻ ആ​യി വേ​ഷ​മി​ടു​ന്ന യാ​ഷി​ന് ആ ​വേ​ഷം മി​ക​ച്ച​താ​ക്കാ​ൻ ക​ഴി​യും. എ​ങ്കി​ലും ഈ ​രാ​മാ​യ​ണം നേ​രി​ടു​ന്ന പ്ര​ശ്നം രാ​മാ​ന​ന്ദ സാ​ഗ​റി​ന്‍റെ രാ​മാ​യ​ണ​വു​മാ​യി ഉ​ള്ള താ​ര​ത​മ്യ​മാ​ണ് എ​ന്നും ദീ​പി​ക കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ൻ​പ​ത് വ​ർ​ഷ​ത്തി​ന് ശേ​ഷം രാ​മാ​യ​ണം സി​നി​മ​യാ​യി എ​ത്തി​യാ​ൽ ജ​ന​ങ്ങ​ൾ രാ​മാ​ന​ന്ദ് സാ​ഗ​റി​ന്‍റെ രാ​മാ​യ​ണ​ത്തെ മ​റ​ക്കും. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ ​രാ​മാ​യ​ണം സീ​രി​യ​ൽ ഇ​പ്പോ​ഴും ഫ്ര​ഷാ​യി നി​ല​കൊ​ള്ളു​ന്നു എ​ന്നും ദീ​പി​ക പ​റ​ഞ്ഞു. എ​ങ്കി​ലും ഒ​രു ത​വ​ണ​യെ​ങ്കി​ലും പ്രേ​ക്ഷ​ക​ർ ‘രാ​മാ​യ​ണം’ കാ​ണു​മെ​ന്നും  അ​വ​ർ പ​റ​ഞ്ഞു. 

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ സി​നി​മ​യാ​യാ​ണ് ‘രാ​മാ​യ​ണ’ എ​ത്തു​ന്ന​ത്. നി​തേ​ഷ് തി​വാ​രി ഒ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ൽ ര​ൺ​ബീ​ര്‍ ക​പൂ​ർ ശ്രീ​രാ​മ​നാ​യും യ​ഷ് രാ​വ​ണ​നാ​യും അ​ഭി​ന​യി​ക്കു​ന്നു. 

 

Latest News

Corehub Up